top of page

സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


കോഴിക്കോട് : കേരള ഷോപ്സ് ആന്‍റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍‌പ്പെടെയുള്ള വിവിധ കോഴ്സുകള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഓഫീസില്‍ നിന്ന് നേരിട്ടും peedika.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, വിദ്യാര്‍ത്ഥിയുടെ എസ് എസ് എൽ സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാര്‍ക്ക് ലിസ്റ്റ് / സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഒക്ടോബർ 31 .

 
 
 

Recent Posts

See All
Documents Required for Passport in Kerala (Malayalam)

പാസ്പോർട്ട് ലഭിക്കുന്നത് യാത്രക്കാർക്കും വിദേശത്ത് ജോലി ചെയ്യാനാണ് ഏറ്റവും പ്രധാനപ്പെട്ടതായും സ്വപ്നമായും കാണപ്പെടുന്നത്. കേരളത്തിൽ...

 
 
 

コメント


bottom of page