top of page

🔮 KEAM 2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു

കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ (CBT) തീയതി പ്രഖ്യാപിച്ചു.


▪2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.


▪ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.


അപേക്ഷ സമർപ്പിക്കുന്നതിനായി വില്ലേജിൽ നിന്നും, താലൂക്കിൽ നിന്നും ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വെക്കുക.

ആവശ്യമായി വരാറുള്ള സർട്ടിഫിക്കറ്റുകളും, അവയുടെ കാലാവധിയും, അവ നൽകാൻ അധികാരപ്പെട്ട ഓഫീസറുടെയും, ഏതൊക്കെ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കാം എന്നുമുള്ള വിവരങ്ങൾ താഴെ നൽകുന്നു.


1. Income Certificate (വരുമാന സർട്ടിഫിക്കറ്റ്) - ഒരു വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.


2. Community Certificate - (SC / ST വിഭാഗത്തിൽ പെട്ടവർക്കുള്ള ജാതി സർട്ടിഫിക്കറ്റ്) - 3 വർഷം - തഹസിൽദാർ - KEAM അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.


3. Caste Certificate (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ള ജാതി സർട്ടിഫിക്കറ്റ് -) - 3 വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.


4. Non-Creamy Layer Certificate - State Educational Purpose (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.


5. EWS Certificate State Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് - 1 വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.


6. Nativity Certificate - നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - സ്വദേശം തെളിയിക്കുന്നതിന് - ഒരു തവണ ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. - Lifetime Validity - വില്ലേജ് ഓഫീസർ - KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.


🌀 ആവശ്യകരിലേക്ക് ഷെയർ ചെയ്യു

കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

283 views0 comments
bottom of page