top of page

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ബി.എഡ് ചെയ്യാം

👉🏾അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സാണ് B.Ed.


👉🏾അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം?

• ഡബിൾ മെയിൻ B. Ed (ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നു)

• ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം.

• പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം.

• CBSE സ്ക്കൂളുകളിൽ അധ്യാപക പരിശീലനം

• വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം.

• മികച്ച അടിസ്ഥാന സൗകര്യങ്ങൾ


👉🏾പ്രവേശനം എങ്ങനെ?

ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ 3 ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം.


👉🏾ആർക്കെല്ലാം അപേക്ഷിക്കാം...?

പ്രസ്തുത വിഷയത്തിൽ 50% മാർക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.


👉🏾ഡബിൾ മെയിൻ ബി.എഡ് എന്നാൽ എന്താണ്?

2 വർഷം കൊണ്ട് നിങ്ങൾക്ക് 2 വിഷയത്തിൽ ബി.എഡ് ലഭിക്കും. 2വിഷയത്തിലും അധ്യാപക പരിശീലനവും മറ്റുമെല്ലാം ഒരുപോലെയായിരിക്കും. ഡിഗ്രിയിൽ നിങ്ങൾ പഠിച്ച മുഖ്യ വിഷയത്തിന് പുറമെ അതോടൊപ്പം 4 സെമസ്റ്ററിലെങ്കിലും നിങ്ങൾ പഠിച്ചിട്ടുള്ള 8ൽ കൂടുതൽ credit ഉള്ള AMUൽ ലഭ്യമായിട്ടുള്ള മറ്റൊരു വിഷയം കൂടി നിങ്ങൾക്ക് അഡ്മിഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.


👉🏾അപേക്ഷിക്കുന്നതിന് പ്രായപരിധിയുണ്ടോ?

അതെ, 2024 ജൂലായ് 1ന് 27 വയസിൽ കവിയരുത്.


👉🏾ഒരോ വിഷയത്തിലും എത്രത്തോളം സീറ്റുകളുണ്ട്?

A) മലപ്പുറം സെന്റർ

അറബിക് - 3, ഇംഗ്ലീഷ് - 7, ഹിന്ദി - 2, മലയാളം - 4, ഉർദു - 2, സിവിക്സ് - 3, കൊമേഴ്സ്-3, എക്കണോമിക്സ്-3,ജോഗ്രഫി - 3,ഹിസ്റ്ററി - 3

ഇസ്ലാമിക് സ്റ്റഡീസ് - 3, ബയോളജിക്കൽ സയൻസ് - 4, ഫിസിക്കൽ സയൻസ് - 4, മാത്തമാറ്റിക്സ് - 6

ആകെ - 50

B) അലിഗഢ് ക്യാമ്പസ്

അറബിക് - 2, ഇംഗ്ലീഷ് - 13, ഹിന്ദി - 9, പേർഷ്യൻ - 2, സംസ്കൃതം - 2, ഉർദു - 11, സിവിക്സ് - 4, കൊമേഴ്സ് - 2, എക്കണോമിക്സ് - 4, ഫൈൻ ആർട്സ് - 2, ജോഗ്രഫി - 4, ഹിസ്റ്ററി - 4, ഇസ്ലാമിക് സ്റ്റഡീസ് - 2, തിയോളജി - 2, ബയോളജിക്കൽ സയൻസ് - 10, ഹോം സയൻസ് - 4, ഫിസിക്കൽ സയൻസ് - 10, മാത്തമാറ്റിക്സ് - 13

ആകെ - 100

C) മുർഷിദാബാദ് സെന്റർ

അറബിക് - 3, ബംഗാളി - 4, ഇംഗ്ലീഷ് - 7, ഹിന്ദി - 3, ഉർദു - 3, സിവിക്സ് - 3, കൊമേഴ്സ് - 3, എക്കണോമിക്സ് - 3, ജോഗ്രഫി - 3, ഹിസ്റ്ററി - 3, ബയോളജിക്കൽ സയൻസ്-4, ഫിസിക്കൽ സയൻസ് -4, മാത്തമാറ്റിക്സ് - 7

ആകെ - 50


👉🏾എല്ലാ വിഷങ്ങൾക്കും ഒരേ പ്രവേശന പരീക്ഷയാണോ?

അതെ, എല്ലാവർക്കും പൊതു പ്രവേശന പരീക്ഷയാണ്. നിങ്ങളുടെ വിഷയ സംബന്ധമായ യാതൊരു ചോദ്യവും പ്രവേശന പരീക്ഷയിൽ ഉണ്ടാവുന്നതല്ല.


👉🏾എൻട്രൻസ് പരീക്ഷയുടെ സിലബസ് എങ്ങനെയാണ്?

4 വിഷയങ്ങളിൽ നിന്നായി 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ.

1) Reasoning

2) General English

3) Teaching Aptitude

4) Current educational affairs


👉🏾നെഗറ്റീവ് മാർക്ക് ഉണ്ടോ?

അതെ, ഒരു ഉത്തരം തെറ്റിയാൽ 0.25 മാർക്ക് കുറയും. അതായത് 4 തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയും.


👉🏾എവിടെയെല്ലാം പരീക്ഷ സെന്ററുകളുണ്ട്?

മൂന്നു സെന്ററുകളിലായാണ് ബി.എഡ് പ്രവേശന പരീക്ഷ നടക്കുന്നത്. അലിഗഢ് (UP), കൊൽക്കത്ത (W.B), കോഴിക്കോട് (KERALA)


👉🏾അപേക്ഷ ഫീസ് ? അവസാന തിയ്യതി ?

800 രൂപയാണ് അപേക്ഷാഫീസ്. 21-03-2024 മുതൽ അക്ഷയയിലൂടെ അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി 16-04-2024. കൂടാതെ ഫൈനോട് കൂടെ 1100 രൂപ അടച്ച് 23-04-2024 വരെയും അപേക്ഷിക്കാവുന്നതാണ്.


👉🏾അപേക്ഷിക്കാൻ പ്രത്യേകമായി ഏതെങ്കിലും സർട്ടിഫിക്കറ്റ് ആവിശ്യമാണോ?

നിങ്ങളൊരു ഒബിസി വിഭാഗക്കാരനാണെങ്കിൽ അത് തെളിയിക്കുന്നതിനാവിശ്യമായ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന നോൺ-ക്രീമിലയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടി വരും.OBC റിസർവേഷന് വേണ്ടിയാണിത്.

നിങ്ങൾ അലിഗഢിലേക്കോ മുർഷിദാബാദിലേക്കോ അഡ്മിഷൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് Distance State (DS) റിസർവേഷൻ ലഭ്യമാണ്. അത് ലഭിക്കാൻ ആവിശ്യമായ താലൂക്ക് ഓഫീസിൽ നിന്നുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.


👉🏾എൻട്രൻസ് പരീക്ഷ എന്നായിരിക്കും ?

To be announced


👉🏾അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും?

പ്രവേശന പരീക്ഷക്ക് ഒന്നോ രണ്ടോ ആഴ്ച്ച മുമ്പ് അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാവും


കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

45 views0 comments

Comentários


bottom of page