പി.ജി ഹോമിയോ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെ 2023-ലെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഹോം പേജിലെ ഡാറ്റ ഷീറ്റ് എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് എടുക്കാം.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ പരീക്ഷാ കമ്മീഷണറുടെ പേരിൽ ഫീസ് അടയ്‌ക്കണം. ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ (പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്) ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഒക്ടോബർ 19 ന് വൈകിട്ട് 4 നകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും.
വിശദവിവരങ്ങൾക്ക്
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927