top of page
Writer's pictureDigital Akshaya Pavaratty

എൽ.എൽ.ബി പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാം


തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി, മൂന്ന് വർഷ എൽ.എൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും.


👉 പ്ലസ് ടു യോഗ്യത ഉള്ളവർക്ക് 5 വർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി , ഡിഗ്രി യോഗ്യത ഉള്ളവർക്ക് മൂന്ന് വർഷ എൽ.എൽ.ബി എന്നീ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനുള്ള പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാം


👉 ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ 2023 ഓഗസ്റ്റ് 6ന്


👉 മൂന്ന് വർഷ എൽ.എൽ.ബി പ്രവേശന പരീക്ഷ 2023 ഓഗസ്റ്റ് 13 ന്


അപേക്ഷിക്കുന്നതിനുള്ള അവസാന തീയതികൾ

〰️〰️〰️〰️〰️

⭕ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി- 19.07.2023


⭕ മൂന്ന് വർഷ എൽ.എൽ.ബി-20.07.2023

👨‍💻 ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും, ഫീസ് അടക്കുന്നതിനും, അപേക്ഷ നൽകുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.

24 views0 comments

Comments


bottom of page