top of page
Writer's pictureDigital Akshaya Pavaratty

KEAM 2022: കോഴ്സുകൾ കൂട്ടിചേർക്കുന്നതിനുള്ള അവസരം

KEAM 2022 മുഖേന എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം എഞ്ചിനീയറിംഗ്/ഫാർമസി/ ആർക്കിടെക്ചർ/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനുളള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ആർക്കിടെക്ചർ (ബി.ആർക് ) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ NATA നടത്തിയ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന നീറ്റ് യു.ജി 2022 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതുമാണ്.

KEAM 2022 അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് 11.05.2022 മുതൽ 12.05.2022 വൈകുന്നേരം 5.00 മണി വരെ വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും.


അപേക്ഷ അക്ഷയ വഴി സമർപ്പിക്കാവുന്നതാണ്

~ പാവറട്ടി അക്ഷയ

131 views0 comments

Comments


bottom of page