അക്ഷയയിൽ പോകൂ . 50 രൂപ അടച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നേടൂ എന്ന് പ്രചരിപ്പിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണ്. സൗജന്യ ഇൻഷുറൻസ് ലഭിക്കാൻ പരക്കം പായുന്ന പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന ചില സാമൂഹ്യ ദ്രോഹികളാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ.മനപ്പൂർവം അക്ഷയ കളിൽ തീരക്കുണ്ടാക്കി അതിൽനിന്നും മുതലെടുപ്പ് നടത്താനുള്ള വ്യാജ ഓൺലൈൻ സെന്ററുകാരുടെ മോഹവും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു.
നിലവിൽ കേന്ദ്ര സർക്കാരിന്റേതോ സംസ്ഥാന സർക്കാരിന്റെതോ ആയ യാതൊരു ഇൻഷുറൻസ് രെജിസ്ട്രേഷനും കേരളത്തിൽ നടക്കുന്നില്ല. അഥവാ ഇങ്ങിനെ ഒരു പദ്ധതി സർക്കാരിന്റെ പരിഗണനയിൽ ഉടനെ ഉണ്ടെങ്കിൽ ടി വി പത്ര മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് വ്യാജ വാർത്തകൾ ഷെയർ ചെയ്യപ്പെടാതിരിക്കാൻ ശ്രെദ്ധിക്കുക
എന്തായാലും നൂറുകണക്കിന് അന്വേഷകരാണ് ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി അക്ഷയ സെന്ററുകളിൽ കയറിയിറങ്ങുന്നത്.ഫോണിൽ കൂടെയുള്ള അന്വേഷണം വേറെയും.ചില സെന്ററുകളിൽ വാക്ക്തർക്കങ്ങളും ഉണ്ടാകുന്നുണ്ട്.ഗവണ്മെന്റ് ഇത്തരം വ്യാജന്മാരെ നിയന്ത്രിക്കാൻ ശക്തമായി ഇടപെടണമെന്ന് അക്ഷയ സംരംഭകർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുകയാണ്.
Comments