top of page

പഞ്ചായത്ത് / മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025 വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം

🕹️ 2025 ഒക്ടോബറിൽ നടക്കുന്ന പഞ്ചായത്ത്/ മുൻസിപ്പൽ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം. അപേക്ഷകർക്ക് ഓൺലൈനായോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷ സമർപ്പിക്കാം. കരട് പട്ടിക ജൂൺ 6 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ പട്ടിക ജൂലൈ 1ന് പ്രസിദ്ധീകരിക്കും


▪️അവസാന തിയ്യതി ജൂൺ: 21


▪️2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവർക്ക് അപേക്ഷിക്കാം


▪️ ആവശ്യമായ രേഖകൾ


♦️ വയസ്സ് തെളിയിക്കുന്നതിന്:


▪️സ്കൂൾ സർട്ടിഫിക്കറ്റ്

▪️പാൻ കാർഡ്

▪️വിവാഹ സർട്ടിഫിക്കറ്റ്

▪️പാസ്പോർട്ട്

(ഇവയിൽ ഏതെങ്കിലും ഒന്ന്)


♦️ താമസം തെളിയിക്കുന്നതിന്:


▪️റേഷൻ കാർഡ്

▪️ഇലക്ഷൻ ID

▪️ആധാർ കാർഡ്

▪️വിവാഹ സർട്ടിഫിക്കറ്റ്

▪️റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്

▪️ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്

(ഇവയിൽ ഏതെങ്കിലും ഒന്ന്)


♦️ ഫോട്ടോ ;

(ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും)


♦️കോൺടാക്റ്റ് നമ്പർ


🫵🏻 കഴിഞ്ഞ നിയമസഭാ-പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)

നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)


🫵🏻 വിവാഹം/വീട് നിർമ്മാണം വഴി താമസം മാറിയവർ വിവാഹ സർട്ടിഫിക്കറ്റ്/ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.


🫵🏻 ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുന്ന പക്ഷം ജൂൺ 25ന് മുമ്പായി ഹാജരാവേണ്ടതാണ്.


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.


അക്ഷയ സെന്റർ പാവറട്ടി

📱 04872643927

275 views0 comments

Comments


bottom of page