top of page

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ വിജ്ഞാപനം (NMMSE) 2024-25

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കിവരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ 2024- 25 അധ്യായന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാൻ online ആയി അപേക്ഷിക്കാവുന്നതാണ്


അർഹരാകുന്ന കുട്ടികൾക്ക് 9,10,11,12 എന്നീ ക്ലാസുകളിൽ Verification ലഭിക്കുന്നതാണ്. പ്രതിവർഷം 12,000/- രൂപയാണ് സ്കോളർഷിപ്പ്.


23/09/2024മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15/10/2024 ആണ്.


ആവശ്യമായ രേഖകൾ


1.വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയിൽ അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സർട്ടിഫിക്കറ്റ്

2.ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്( എസ്. സി./ എസ്. ടി. വിഭാഗങ്ങളിലെ കുട്ടികൾക്ക് മാത്രം)

3.40% ത്തിൽ കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാത്രമേ പ്രസ്തുത വിഭാഗത്തിൽ അപേക്ഷിക്കുവാൻ കഴിയൂ. ആയത് തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകൾ പരിഗണിക്കുന്നത് അല്ല

4.പാസ്പോർട്ട് സൈസ് ഫോട്ടോ


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.


🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

37 views0 comments

Comments


bottom of page