നിലവിൽ ലാമിനേറ്റഡ് ലൈസൻസ് കൈവശമുള്ളവർക്ക് പുതിയ PVC ഡ്രൈവിങ്ങ് ലൈസൻസിനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് ഈ ഇളവ്. അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും.
പഴയ ലാമിനേറ്റഡ് ലൈസൻസിൽ നിന്നു മാറി ഗുണനിലവാരമുള്ള പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വന്നു. സീരിയൽ നമ്പർ, ക്യൂ ആർ കോഡ്, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, യുവി എബ്ലം,മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ തുടങ്ങിയ 7 സുരക്ഷാ ഫീച്ചറുകൾ പുതിയ പിവിസി പെറ്റ്ജി ഡ്രൈവിങ് ലൈസൻസുകളിൽ അവതരിപ്പിച്ചിട്ടുള്ളത്.
നിലവിൽ ലാമിനേറ്റഡ് കാർഡുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നത്. ഇത് പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതാണ്. അരികുകളൊക്കെ അടർന്നു പോകുന്നതു കൊണ്ടും കാര്യമായ ഗുണനിലവാരമില്ലാത്തതിനാലും മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു പിവിസി പെറ്റ്ജി ഡ്രൈവിങ് ലൈസൻസ്.
Comments