top of page

പ്ലസ്ടു ഉണ്ടോ? പോലീസ് ആകാം; കാത്തിരുന്ന പോലീസ് വിജ്ഞാപനം എത്തി🔈🔈

പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) തസ്തികയിലേക്കുള്ള വിജ്ഞാപനം PSC പ്രസിദ്ധീകരിച്ചു. കേരള പോലീസ് ജോലികള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണിത്. കേരളത്തിലെ ഏഴ് ബറ്റാലിയനുകളിലും ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നവര്‍ വിജ്ഞാപനം പൂര്‍ണമായി വായിച്ച ശേഷം അപേക്ഷിക്കുക.

അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 31


✅പ്രായം: 18 വയസ്സ് മുതല്‍ 26 വയസ്സ് വരെ.ഉദ്യോഗാര്‍ത്ഥികള്‍ 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)

▪️യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.

കൂടാതെ മികച്ച ശാരീരിക യോഗ്യതയും വേണം.

▪️ശാരീരിക യോഗ്യതകള്‍

ഉയരം: പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാക്രമം 168 സെന്റീമീറ്റര്‍ കുറയാതെ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരവും 76 സെന്റീമീറ്റര്‍ നെഞ്ചളവ് ഉണ്ടായിരിക്കേണ്ടതാണ്.

✅ആരോഗ്യവാനും മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കാലുകള്‍, കേള്‍വിയിലും സംസാരത്തിലും ഉള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍hiset news ഇല്ലാത്തവരായിരിക്കണം.

നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റര്‍, 5 സെന്റീമീറ്റര്‍ വികാസവും.

കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്‍ണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തവരായിരിക്കണം.

▪️ശമ്പളം

തിരഞ്ഞെടുക്കപ്പെട്ടാല്‍ മാസം 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളം ലഭിക്കും.

പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

📌തെരഞ്ഞെടുപ്പ് രീതി

1. OMR പരീക്ഷ

2. ഫിസിക്കല്‍

3. ഷോര്‍ട്ട് ലിസ്റ്റിംഗ്

4. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

5. വ്യക്തിഗത ഇന്റര്‍വ്യൂ

▪️അപേക്ഷിക്കേണ്ട രീതി

ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

പി.എസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. അതിന് ആധാറും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും ഉപയോഗിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.

🔷🔷🔷🔷🔷🔷🔷🔷

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

36 views0 comments

Comments


bottom of page