നാഷണൽ പെൻഷൻ സ്കീം (NPS)
കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഒരു പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (NPS). ഇതിൽ അംഗം ആകുന്നതിലൂടെ വാർദ്ധക്യ കാലത്ത് ഒരു മുതൽ കൂട്ടായി ഈ പദ്ധതി മാറും.
പ്രയോജനങ്ങൾ:
👉 മാസം ഒരു നിശ്ചിത തുക അടയ്ക്കുമ്പോൾ 60 വയസ്സിനു ശേഷം മൊത്ത० തുകയുടെ 60 % പിൻവലിച്ച് കിട്ടുകയു० ബാക്കി വരുന്ന 40 % പെൻഷനായു० ലഭിക്കുന്നതാണ്.
👉 അടച്ച തുകയുടെ മൊത്തം തുകയ്ക്ക് ആനുപാതികമായി ജീവിതാവാസന० വരെ പെൻഷൻ ലഭിക്കുന്നു.
👉 വാർദ്ധക്യ കാലത്തേക്കുള്ള ഒരു മികച്ച sampadya പദ്ധതി
👉 നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അക്കൗണ്ട് തുറക്കുമ്പോള്‍ ഓരോ വ്യക്തികള്‍ക്കും 12 അക്കമുളള പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) കിട്ടുന്നതാണ്.
👉 എന്‍പിഎസ് സ്‌കീം അനുസരിച്ച് ഉപഭോക്താവിന് മൂന്ന് തവണ പിന്‍വലിക്കാന്‍ സാധിക്കും. 3 വർഷ० ആകുമ്പോൾ അടച്ച തുകയുടെ 25% പിൻവലിക്കാ०.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പാവറട്ടി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
🍀🍀🍀🍀🍀🍀🍀🍀
സ്വന്തം വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കുവാൻ ഡിജിറ്റൽ അക്ഷയ സന്ദർശിക്കാവുന്നതാണ് 👇
☘️☘️☘️☘️☘️☘️☘️☘️
പാവറട്ടി അക്ഷയ കേന്ദ്രത്തിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ ക്ലിക്ക് ചെയ്യു👇
അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് (NDUW) തയ്യാറാവുന്നു. രജിസ്ട്രേഷൻ അക്ഷയ സെന്ററുകളിലൂടെ ആരംഭിച്ചു.
ആരാണ് അസംഘടിത തൊഴിലാളികൾ?
• ഇന്ത്യയിൽ അസംഘടിത മേഖലയിൽ 43.7 കോടി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
• അസംഘടിത തൊഴിലാളികളുടെ ചില ഉദാഹരണങ്ങൾ :
✓മത്സ്യത്തൊഴിലാളികൾ
✓ഓട്ടോ ഡ്രൈവർമാർ
✓ആശാരിമാർ
✓ബാർബർമാർ
✓തൊഴിലുറപ്പ് തൊഴിലാളികൾ
✓ആശാ വർക്കർമാർ
✓കെട്ടിട നിർമാണ തൊഴിലാളികൾ
✓പച്ചക്കറി, പഴം കച്ചവടക്കാർ
✓ചെറുകിട നാമമാത്ര കർഷകർ
✓കർഷക തൊഴിലാളികൾ
✓വീട്ടുജോലിക്കാർ
✓തെരുവ് കച്ചവടക്കാർ
✓ക്രോപ്പർമാർ
✓മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
✓ബീഡി തൊഴിലാളികൾ
✓ലേബലിംഗും പാക്കിംഗും ചെയ്യുന്നവർ
✓തുകൽ തൊഴിലാളികൾ
✓നെയ്ത്തുകാർ
✓ഉപ്പ് തൊഴിലാളികൾ
✓ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
✓മില്ലുകളിലെ തൊഴിലാളികൾ
✓മിഡ് വൈഫുകൾ
✓വീട്ടുജോലിക്കാർ
✓ന്യൂസ് പേപ്പർ വെണ്ടർമാർ
✓റിക്ഷാ പുള്ളറുകൾ
✓സെറികൾച്ചർ തൊഴിലാളികൾ
✓മരപ്പണിക്കാർ
✓ടാന്നറി തൊഴിലാളികൾ
✓പൊതു സേവന കേന്ദ്രങ്ങളിലെ ജീവനക്കാർ
✓പാൽ പകരുന്ന കർഷകർ
✓കുടിയേറ്റ തൊഴിലാളികൾ
-------------------------------------------
എന്താണ് NDUW?
➡️ കേന്ദ്ര തൊഴിൽ മന്ത്രാലയം (Ministry of Labour & Employment, Government of India) അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നു.
➡️ ഇതിനായി അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങളിൽ ചെയ്യുന്നു.
➡️ തുടർന്ന് ഓരോ അസംഘടിത തൊഴിലാളിക്കും (UW) ഒരു അദ്വിതീയ തിരിച്ചറിയൽ നമ്പരുള്ള തിരിച്ചറിയൽ കാർഡ് നൽകും.
----------------------------------------------
അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ
▶️ ഈ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയങ്ങളും സർക്കാരുകളും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കും.
▶️ അക്ഷയ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ അസംഘടിത തൊഴിലാളികൾക്കും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (PMSBY) പദ്ധതി മുഖാന്തിരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
▶️എൻഡിയുവിന് കീഴിലുള്ള രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന ഇൻഷുറൻസ് പ്രീമിയം ഒരു വർഷത്തേക്ക് സൗജന്യം.
----------------------------------------------
NDUW- ൽ രജിസ്ട്രേഷൻ എന്തിന് ?
• അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയുടെയും വിവിധ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കും.
• അസംഘടിത തൊഴിലാളികൾക്കായുള്ള നയത്തിലും വിവിധ പ്രോഗ്രാമുകളിലും ഈ ഡാറ്റാബേസ് സർക്കാരിനെ സഹായിക്കും.
• Informal sector നിന്ന് Formal sector ലേക്കും അതുപോലെ തിരിച്ചും തൊഴിലാളികളുടെ ചലനം കണ്ടെത്തുന്നതിനും, അവരുടെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കും.
• കൂടാതെ, കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തുന്നതിനും അവർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനും.
---------------------------------------------
യോഗ്യതാ മാനദണ്ഡം
• പ്രായം 16നും 59 നും ഇടയിൽ ആയിരിക്കണം
• ആദായനികുതി അടയ്ക്കുന്നയാളാകരുത്
• EPFO, ESIC എന്നിവയിൽ അംഗമാകരുത്
• അസംഘടിത തൊഴിലാളി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നയാളാകണം.
----------------------------------------------
ആർക്കൊക്കെ NDUW ൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല?
• സംഘടിത മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
(സംഘടിത മേഖല പ്രൊവിഡന്റ് ഫണ്ടുകളുടെയും ഗ്രാറ്റുവിറ്റിയുടെയും രൂപത്തിൽ പതിവ് ശമ്പളം, സാമൂഹിക സുരക്ഷ എന്നിവയുൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്വകാര്യ അല്ലെങ്കിൽ പൊതുമേഖലയിലെ തൊഴിലാളികൾ ഉൾപ്പെടുന്നു.)
----------------------------------------------
രജിസ്ട്രേഷന് അക്ഷയ കേന്ദ്രത്തിൽ കൊണ്ടുവരേണ്ടത്
➡️ നിർബന്ധമായും വേണ്ടത് (Mandatory)
∆ ആധാർ (For e KYC using Aadhaar Number OTP/Fingerprint/IRIS)
∆ ബാങ്ക് പാസ്ബുക്ക്
∆ മൊബൈൽ ഫോൺ
➡️ നിർബന്ധമില്ലാത്തത് (Optional)
∆ Education Certificate
∆ Income Certificate
∆ Occupation Certificate
∆ Skill Certificate
---------------------------------------------
രജിസ്ട്രേഷൻ ചെയ്യുന്നതിനും , കാർഡ് കരസ്ഥമാക്കുന്നതിനും ഉടൻ അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.
അക്ഷയ - ആധികാരികം, സമഗ്രം, വിശ്വസനീയം.
അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യു
You can follow us
Comments