ക്ഷേമനിധി ഐഡി കാർഡ് അപേക്ഷ
- Digital Akshaya Pavaratty
- Jun 6
- 1 min read

🔊തൊഴിൽ വകുപ്പിന് കീഴിലുള്ള പതിനാറ് ക്ഷേമനിധി ബോർഡുകളിലേയും തൊഴിലാളികളുടെ രജിസ്ട്രേഷനുകൾ നിലവിൽ എ.ഐ.ഐ.എസ് എന്ന സോഫ്റ്റ് വെയർ മുഖേന ഓൺ ലൈനായിട്ടാണ് നടക്കുന്നത് എന്നുള്ള കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ? ഒന്നിലധികം ക്ഷേമനിധി ബോർഡുകളിൽ അംഗത്വം എടുക്കുന്നത് തടയുകയും ഇനിമുതൽ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള ആനുകൂല്യ വിതരണം ആധാർ അധിഷ്ഠിതമായി ഓൺലൈൻ വഴി ആക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ എല്ലാ ക്ഷേമനിധി ബോർഡുകളിലേയും മുഴുവൻ തൊഴിലാളികളുടേയും സമ്പൂർണ്ണമായ വിവരങ്ങൾ പ്രസ്തുത ഓൺ ലൈൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
അതിനായി സർക്കാർ അനുവദിച്ചിരിക്കുന്ന സമയം 2025 ജൂലൈ 31 വരെയാണ്.
ഈ പ്രക്രീയ ലക്ഷ്യത്തിൽ എത്തിക്കുന്നതിനായി ഓരോ ക്ഷേമനിധി ബോർഡിലെ തൊഴിലാളികളും അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
തൊഴിലാളികളുടെ വിവരങ്ങൾ ഓൺലൈൻ അപ്ഡേഷൻ നടത്തുന്നതിനായി ഔദ്യോഗിക ഏജൻസിയായി അക്ഷയ കേന്ദ്രങ്ങളെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
▪️ പെൻഷൻ ആയിട്ടുള്ള (60 വയസ്സ് കഴിഞ്ഞ) തൊഴിലാളികൾ ഒഴിച്ച് ബാക്കിയുള്ള മുഴുവൻ തൊഴിലാളികളുടേയും മുഴുവൻ വിവരങ്ങളും നിശ്ചയിച്ച സമയ പരുതിക്കുള്ളിൽ എ.ഐ.ഐ.എസ് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യണം.
▪️ നിലവിൽ അംശദായം മുടക്കമില്ലാതെ അടയ്ക്കുകയും സജീവാംഗങ്ങളായി തുടരുന്നവരുടേയും സജീവാംഗങ്ങൾ അല്ലാത്തവരുടേയും മുഴുവൻ വിവരങ്ങളും അപ്പ്ഡേറ്റ് ചെയ്യണം.
▪️ മുഴുവൻ വിവരങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പേര്, അച്ഛൻ്റെ പേര്/ഭർത്താവിൻ്റെ പേര്/ അമ്മയുടെ പേര് തുടങ്ങിയവയും ആധാർ നമ്പർ, ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വയസ്സ്, ജനനതീയതി സംബന്ധിച്ച വിവരങ്ങൾ, പഞ്ചായത്ത്, ജില്ല, താലൂക്ക്, വില്ലേജ്, ജാതി, വിദ്യഭ്യാസ യോഗ്യത, വൈവാഹിക യോഗ്യത, സ്വന്തമായി താമസിക്കുവാൻ വീടുണ്ടോ?, ഈ തൊഴിലിൽ ഏർപ്പെട്ടിട്ട് എത്ര വർഷമായി, നോമിനേഷൻ സംബന്ധിച്ച വിവരങ്ങൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയ എല്ലാവിവരങ്ങളുമാണ്.
▪️ അപ്ഡേഷനുകൾക്ക് ശേഷം എല്ലാം തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതായിരിക്കും.
അപ്ഡേഷനുവേണ്ടി അക്ഷയ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുവരേണ്ട രേഖകൾ
1. ക്ഷേമനിധി രജിസ്‌ട്രേഷൻ കാർഡ്
2. ആധാർ കാർഡ്
3. ബാങ്ക് പാസ് ബുക്ക്
4. മൊബൈൽ ഫോൺ
5. ഫോട്ടോ
6. അതാത് ക്ഷേമനിധി ബോർഡ് അംഗീകരിച്ച ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖകൾ
AKSHAYA E CENTER PAVARATTY
Opp. St. Joseph HSS, Pavaratty
📱 04872643927
🪀 8089787935
댓글