top of page
Writer's pictureDigital Akshaya Pavaratty

കെ ടെറ്റ് പാസാകാത്ത അധ്യാപകർക്ക് അവസാന അവസരം, പരീക്ഷ ജൂണിൽ; ഉത്തരവിറങ്ങി

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷയായ കെ -ടെറ്റ് ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി നൽകാനുള്ള ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.


കെ. ടെറ്റ് യോഗ്യത നേടാതെ 2012 ജൂൺ ഒന്നുമുതൽ 2016 ഓഗസ്റ്റ് 30 വ​രെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്നു മുതൽ 2019 - 20 വരെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്കുമാണ് അവസരം. 2023 ജൂണിൽ ഇവർക്കായി പ്രത്യേക പരീക്ഷയാണ് നടത്തുക. കെ ടെറ്റ് പാസാകുന്നതിനുള്ള അവസാന അവസരമായിരിക്കും ഇത്.


പ്രസ്തുത പരീക്ഷാതീയതി വരെ കെ - ടെറ്റ് പാസാകുന്നതിൽ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവിസ് ക്രമപ്പെടുത്തില്ലെന്ന്  വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 


കടപ്പാട്

🚑CHAVAKKAD REPORTER

164 views0 comments

Comments


bottom of page