top of page

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നിർബന്ധം

Writer's picture: Digital Akshaya PavarattyDigital Akshaya Pavaratty


വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്‌തികകളിലെ നിയമനങ്ങൾക്ക് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് അനുസ്യതമായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നിർബന്ധമാക്കി.


വെബ്സൈറ്റ് വഴി ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) ഇപ്പോൾ നടത്തുവാൻ സാധിക്കുന്നതാണ്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) ആരംഭിക്കുന്നത്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഇപ്പോൾ തന്നെ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.


ഒറ്റത്തവണ രജിസ്ടേഷൻ നടത്തുവാൻ പാവറട്ടി അക്ഷയ കേന്ദ്രം സന്ദർശിക്കുക


ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്

2. SSLC സർട്ടിഫിക്കറ്റ്

3. ക്യാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ

4. ഫോട്ടോ

250 views0 comments

Comments


bottom of page