PSC വൺ ടൈം രജിസ്ട്രേഷൻ
- Digital Akshaya Pavaratty
- Dec 19, 2023
- 1 min read
Updated: Jun 22, 2024
എന്താണ് PSC വൺ ടൈം രജിസ്ട്രേഷൻ?
സർക്കാർ ജോലി ലിക്കുന്നതിന് PSC വഴി നടത്തുന്ന റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ആദ്യം PSC വൺ ടൈം രജിസ്ട്രേഷൻ നടത്തണം.
വൺ ടൈം രജിസ്ട്രേഷൻ നടത്തുന്ന സമയത്ത് നാം നൽകുന്ന യൂസർ ഐഡിയും പാസവേഡും ഉപയോഗിച്ച് ആണ് പിന്നീട് ഉള്ള റിക്രൂട്ട്മെൻ്റ്കൾക്ക് അപേക്ഷിക്കേണ്ടത്.
🤔 PSC വൺ ടൈം രജിസ്ട്രേഷൻ സമയത്ത് എന്തെല്ലാം രേഖകൾ നൽകണം?
നമ്മുടെ ബേസിക് ഡാറ്റയും,അഡ്രസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ etc.... തുടങ്ങിയ കാര്യങ്ങൾ add ചെയ്യണം.
ഇവയോടൊപ്പം ഫോട്ടോയും ഒപ്പും നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
🤔 PSC notification വരുന്നത് എങ്ങിനെ മനസ്സിലാക്കാം?
യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവനവൻ്റെ പ്രൊഫൈൽ ലോഗിൻ ചെയ്താൽ notification കാണാം.
🤔 എന്താണ് PSC confirmation
അപേക്ഷ സമർപ്പിച്ച് പരീക്ഷ തിയതി പ്രഖ്യാപിക്കുമ്പോൾ അന്നെ ദിവസം പരീക്ഷ എഴുതാൻ റെഡി ആണെന്ന് കൊടുക്കുന്നതാണ് confirmation. Confirmation കൊടുക്കാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
🤔 PSC പരീക്ഷ തീയതികൾ എങ്ങിനെ മനസ്സിലാകും?
പരീക്ഷയുടെ ഹാൾടിക്കറ്റ് വരുന്ന സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള മെസ്സേജ് വരും
PSC One Time registration. നടത്താനും, നടത്തിയവർക്ക് അപക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക
ph:04872-643927
Comments