🕹️രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം മാനേജ്മെൻറ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി 2023 ജൂലൈ 29 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
🕹️സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 2023 ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണി മുതൽ 2023 ജൂലൈ 31 ന് വൈകിട്ട് 4 മണിവരെ അപേക്ഷകർക്ക് തന്നെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
🕹️ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.
🕹️പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
🕹️മുഖ്യഘട്ട അലോട്ട്മെന്റുകളിൽ ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർ, വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ ( അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെന്റ് അനുവദിച്ചിട്ടുള്ളതിനാൽ) എന്നീ വിഭാഗത്തിൽ നേടിയ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.
🕹️മറ്റ് ക്വാട്ടുകളിൽ (സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട അൺ എയ്ഡഡ് ക്വാട്ട) പ്രവേശനം നേടിയവരും സ്കൂൾ / കോമ്പിനേഷൻ ട്രാസ്ഫറിന് അപേക്ഷിക്കാൻ അർഹരല്ല.
🕹️മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ച അപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല. ഒന്നിലധികം സ്കൂളുകളിലേയ്ക്കും കോമ്പിനേഷനുകളിലേയ്ക്കും ഓപ്ഷൻ നൽകാവുന്നതാണ്.
🕹️മുൻഗണനാ ക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള സ്കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാർത്ഥികൾ ഓപ്ഷനായി നൽകുക.
🕹️സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറണം.
🕹️പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ കൂടാതെ സ്കൂൾ/ കോമ്പിനേഷൻ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഒഴിവുകളിലേയ്ക്കും വിദ്യാർത്ഥികൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ മാറ്റം അനുവദിക്കും.
🕹️ മാറ്റം ആഗ്രഹിക്കുന്ന ഏതൊരു സ്കൂളിലേയ്ക്കും നിലവിൽ ഒഴിവുകളില്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്.
🕹️പ്രസ്തുത സ്കൂളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥി സ്കൂൾ മാറ്റത്തിലൂടെ പോകുന്ന ഒഴിവു വന്നാൽ ആ ഒഴിവിലേയ്ക്ക് മുകളിൽ സൂചിപ്പിച്ച അപേക്ഷ പരിഗണിക്കും.
Comments