വിദ്യാഭ്യാസ ധനസഹായം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021-2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2021-2022 വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിവരെ നേരിട്ട് സ്വീകരിക്കും.


അപേക്ഷ ഫോറം www.agriworkersfund.org ൽ ലഭിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം


➖➖➖➖➖➖➖➖

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്

സെന്റ് ജോസഫ് സ്ക്കൂളിന് എതിർവശം

പാവറട്ടി

➖➖➖➖➖➖➖➖


വിദ്യാഭ്യാസ-തൊഴിൽ, സർക്കാർ-സർക്കാരിതര സേവനങ്ങളെ കുറിച്ച് അറിയുവാൻ താഴെ ക്ലിക്ക് ചെയ്ത് അക്ഷയ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു👇👇

https://chat.whatsapp.com/IAYQS2X83d8FJzRsVmFuQm

143 views0 comments