വിവിധ പരീക്ഷകൾക്കും , സ്കോളർഷിപ്പുകൾക്കും ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ അപേക്ഷിക്കാം.
വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
1, റേഷൻ കാർഡ്
2, ഭൂ നികുതി അടച്ച രസീത് (2021-2022)
3, ആധാർ കാർഡ്
NB, വരുമാനം തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ സമർപ്പിക്കേണ്ടതുണ്ട്. (ശമ്പള സർട്ടിഫിക്കറ്റ്, പെൻഷൻ രസീത് മുതലായവ)
നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
1. റേഷൻ കാർഡ്
2. ഐഡന്റിറ്റി കാർഡ്
3. സ്കൂൾ സർട്ടിഫിക്കറ്റ്
4. ജനന സർട്ടിഫിക്കറ്റ്
Non-creamy Layer Certificate അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
1, റേഷൻ കാർഡ്
2, സ്കൂൾ സർട്ടിഫിക്കറ്റ് (രക്ഷിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റുകളും)
3, ഭൂ നികുതി അടച്ച രസീത് (2021-2022)
4, ആധാർ കാർഡ്
5, സാലറി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം)
6, ഇൻകം ടാക്സ് റിട്ടേൺസ് (ഉണ്ടെങ്കിൽ മാത്രം)
7, സാക്ഷ്യപത്രം
ജാതി/ കമ്മ്യൂണിറ്റി / മൈനോരിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ
1, റേഷൻ കാർഡ്
2, സ്കൂൾ സർട്ടിഫിക്കറ്റ് (സ്വന്തം സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അച്ഛന്റെ/സഹോദരങ്ങളുടെ/മക്കളുടെ മുതലായവ)
3, ആധാർ കാർഡ്
ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, ഡിജിറ്റൽ അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.
Comments