ഇന്ന് പെൻഷനിൽ ചേർന്നാൽ ഗുണം നമുക്ക് മാത്രമാണ് . ഈ സർക്കാർ വരുമ്പോൾ മിനിമം പെൻഷൻ 1000 ആയിരുന്നു അത് 2000 ആക്കി ഇപ്പോൾ 3000 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വരുന്ന സർക്കാറുകളും കാലകാലങ്ങളിൽ അനുപാതിക വർദ്ധന വരുത്താൻ ആണ് സാധ്യത.
കേരള പ്രവാസി വെൽഫയർ ബോർഡ് വഴിയാണ് പെൻഷന് ലഭിക്കുന്നത്. കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തൊ വിദേശത്തൊ ജോലി ചെയ്യണം - വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷം അടക്കണം. 60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂപ വെച്ച് പെൻഷൻ ലഭിക്കും (നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 മാസം പെൻഷൻ കിട്ടും). 5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകക്ക് അനുസരിച്ച് പെൻഷൻ വർദ്ധിക്കും
1)എങ്ങനെ റജിസ്ടർ ചെയ്യാം?
അക്ഷയ കേന്ദ്രത്തിലൂടെ രജിസ്റ്റർ ചെയ്യാം
2) 5 വർഷം അടച്ചാൽ മതിയോ?
മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വെക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3000 മാസം പെൻഷൻ ലഭിക്കും. നിങ്ങൾ 40 വയസ് ഉള്ള വെക്തിയാണെങ്കിൽ 20 വർഷം അടക്കണം... 15 വർഷം അധികമായി അടക്കുന്നതിന് അധികമായി അടച്ച ഒരോ വർഷത്തിനും മിനിമം മിനിമം പെൻഷൻ തുകയുടെ 3% തുക പെൻഷൻ അധികമായി ലഭിക്കും..
അതായത് 3000 + 1350 = 4350 മാസം പെൻഷൻ കിട്ടും. നിങ്ങൾ എത്ര വർഷം അധികമായി അടക്കുന്നുവോ അതിന് അനുസരിച്ച് 1350 എന്നത് കൂടിയും കുറഞ്ഞും വരാം
മാത്രമല്ല മിനിമം പെൻഷൻ സർക്കാർ വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് അധികമായി ലഭിക്കുന്ന 3% അതിന് അനുസരിച്ച് വർദ്ധിക്കുകയ്യും ചെയ്യും.
3) 350 വച്ച് 15 വർഷം അടച്ചിട്ട് മാസം 3000 പെൻഷൻ കിട്ടുന്നത് നഷ്ടമല്ലേ?
അല്ല... 5 വർഷം മുമ്പ് ഞാൻ ക്ഷേമനിധിയിൽ ചേരുമ്പോൾ മിനിമം പെൻഷൻ 1000 ആയിരുന്നു ഇപ്പോൾ അത് 3000 ആയി.. ഈ രീതിയിൽ വർദ്ധിക്കുക ആണെങ്കിൽ എനിക്ക് 60 (20 വർഷം കഴിയുമ്പോൾ ) വയസാക്കുമ്പോൾ പെൻഷൻ മിനിമം 10000 എങ്കിലും ആകാം.. അതിൻ്റെ കൂടെ 20 വർഷം അധികമായി അടച്ചതിന് 3 % കൂട്ടുമ്പോൾ 16000 എങ്കിലും ആകും പെൻഷൻ. ഞാൻ 350 വച്ച് 20 വർഷം ഏത് ബാങ്കിൽ അടച്ചാലും 16000 മാസം വച്ച് മരണം വരെയും മരണശേഷം ഭാര്യക്കും ലഭിക്കില്ല.
4) വിദേശത്ത് ആയിരിക്കുമ്പോൾ ചേർന്നവർ ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയാലും മാസം 350 അടക്കണോ?
വേണ്ട..ജോലി നഷ്ടപെട്ട് നാട്ടിൽ പോകേണ്ടി വന്നാൽ മാസം 200 അടച്ചാൽ മതി.. തിരിച്ച് നാട്ടിൽ എത്തിയത് നോർക്ക ഓഫീസിൽ രജിസ്ടർ ചെയ്താൽ പിന്നെ 200 അടച്ചാൽ മതി.
ബന്ധപെടുക :
അക്ഷയ കേന്ദ്രം പാവറട്ടി
04872-643927
Comments