top of page

Pravasi Pension

Updated: Sep 4, 2021

പ്രവാസികൾക്ക് പെൻഷൻ


പ്രതിമാസം 3000 മുതൽ 3500 രൂപ വരെ പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചുവടെ പറയുന്നവയാണ്.


ആർക്കെല്ലാം അംഗമാകാം?.

കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരികുന്നവർക്കും


അംഗങ്ങളാകുന്നവർ പ്രതിമാസം എത്ര തുക ക്ഷേമനിധിയിൽ അടക്കണം.?

വിദേശത്ത് ഉള്ളവർ മാസം 300 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 100 രൂപയും കുറഞ്ഞത് 5 വർഷമോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നത് വരെയോ അടയ്ക്കണം.(സർക്കാർ അംശാദായം വർധിപ്പിക്കുമ്പോൾ പ്രതിമാസ തുകയിലും മാറ്റം വന്നേക്കാം)

പ്രതിമാസം എത്ര രൂപ പെൻഷൻ ലഭിക്കും?.

60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂ പെൻഷൻ ലഭിക്കും.നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 രൂപ മാസം പെൻഷൻ കിട്ടും.(സർക്കാർ പെൻഷൻ തുക കാലാകാലങ്ങളിൽ വർധിപ്പികുന്നതിന് അനുസരിച്ച് പെൻഷൻ തുകയിലും വർധനവ് ഉണ്ടാകും)

5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകയുടെ 3 ശത മാനം (പരമാവധി പെൻഷൻ തുകയുടെ ഇരട്ടി)പെൻഷനോടാപ്പം അധികം ലഭിക്കും


എവിടെ റജിസ്റ്റർ ചെയ്യാം?

കേരള സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രം വഴി രജിസ്ട്രേഷൻ നടത്തുവാനും പ്രതിമാസ തുക അടക്കുന്നതിനും പ്രത്യേകം സൗകര്യം ഉണ്ട് . ഇപ്പോൾ അക്ഷയ കേന്ദ്രം, പാവറട്ടിയുടെ ഡിജിറ്റൽ അക്ഷയയിലൂടെ വീട്ടിലിരുന്നു കൊണ്ടും രജിസ്റ്റർ ചെയ്യാം.


5 വർഷം അടച്ചാൽ മതിയോ?

മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വ്യക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3000 രൂപ മാസം പെൻഷൻ ലഭിക്കും.


നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം. എന്നാൽ 59 വയസിൽ ഒരാൾ അംഗമായാൽ 5 വർഷം പൂർത്തിയാക്കുന്നതിനായി 64 വയസ് വരെ അടക്കേണ്ടി വരും.

5 വർഷത്തിൽ കൂടുതൽ അടച്ചവർക്ക് അധികമായി അടച്ച ഒരോ വർഷത്തിനും 3% പെൻഷനോടൊപ്പം അധികമായി ലഭിക്കും.


300 വച്ച് 15 വർഷം അടച്ചിട്ട് മാസം 3000 പെൻഷൻ കിട്ടുന്നത് നഷ്ടമല്ലേ?

അല്ല.5 വർഷം മുമ്പ് ക്ഷേമനിധിയിൽ ചേരുമ്പോൾ മിനിമം പെൻഷൻ 2000 ആയിരുന്നു ഇപ്പോൾ അത് 3000 ആയി.

ഈ രീതിയിൽ വർദ്ധിക്കുക ആണെങ്കിൽ 20 വർഷം കഴിയുമ്പോൾ പെൻഷൻ തുകയിലും നല്ല വർധനവിന് സാധ്യതയുണ്ട്.

വിദേശത്ത് ആയിരിക്കുമ്പോൾ ചേർന്നവർ ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ മാസം 300 അടക്കണോ?

വേണ്ട.ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ മാസം 100 രൂപ അടച്ചാൽ മതിയാകും. ഇതു സംബന്ധിച്ച് ക്ഷേമനിധി ഓഫീസിൽ കാറ്റഗറി മാറ്റുന്നതിനുള്ള അപേക്ഷ നൽകണം.

പ്രവാസി ക്ഷേമനിധി അംഗം മരിച്ചാൽ നോമിനിക്ക് പെൻഷൻ കിട്ടുമോ? അംഗം മരണപ്പെട്ടാൽ കുടുംബത്തിന് നിശ്ചിത തുക ഒരു തവണയും പെൻഷൻ തുകയുടെ പകുതി തുകയും പ്രതിമാസ വും ലഭിക്കും.

അംഗങ്ങൾക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തെല്ലാം?.

പ്രതിമാസ പെൻഷന് പുറമെ

അംഗത്തിന്റെ ചികിത്സയ്ക്കും

മക്കളുടെ വിവാഹം, പഠനം തുടങ്ങിയവയ്ക്കും ധനസഹായം ലഭിക്കും.

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ.


വിദേശത്തുള്ളവർക്ക്

▪️പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,

▪️വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്

▪️ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം.

▪️ഫോട്ടോ


നാട്ടിൽ മടങ്ങിയെത്തിയവർക്ക്

▪️നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം.

▪️ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിലാസം.

▪️ഫോട്ടോ


You can follow us


2,422 views0 comments

Σχόλια


bottom of page