top of page

പോളി ഡിപ്ലോമ പ്രവേശനം ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


2023-24 അദ്ധ്യയന വർഷം പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.polyadmission.org എന്ന പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി 'Trial Rank Details, Trial allotment details' എന്നീ ലിങ്കുകൾ വഴി ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും അറിയാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂലൈ 15 വൈകിട്ട് 5 വരെ സമയമുണ്ട്. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.

24 views0 comments

Comments


bottom of page