top of page

പ്ലസ് വൺ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; മെറിറ്റ് കം മീൻസ് (ബിപിഎൽ) സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം


തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചിരിക്കുന്ന ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ബിപിഎൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2007-2008 അധ്യയന വർഷം മുതൽ നടപ്പിലാക്കി വരുന്നതാണ്, ഈ സ്കോളർഷിപ്പ് പദ്ധതി.

പ്രതിവർഷം 5000/- രൂപയാണ്, സ്കോളർഷിപ്പ് തുക. വിദ്യാർത്ഥി, ഇപ്പോൾ പഠിക്കുന്ന സ്‌കൂൾ മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും.

അപേക്ഷകന് , പത്താം ക്ലാസ്സിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലാണ് , തെരഞ്ഞെടുപ്പ് . ഗവണ്മെന്റ് / എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.

മൂന്നു വിഭാഗങ്ങളിൽ ആയാണ് മെറിറ്റ് കം മീൻസ് (ബി.പി.എൽ.) സ്കോളർഷിപ്പ് സ്കോളർഷിപ്പ് നൽകിവരുന്നത്.

1.ജനറൽ വിഭാഗം

2.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം

3.ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം

1.ജനറൽ വിഭാഗം

ബിപിഎൽ വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ നിന്ന് സ്കൂൾതലത്തിൽ ഡാറ്റ എൻട്രി നടത്തി ഓൺലൈൻ പോർട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് , സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു.

സ്കൂൾതല സെലക്ഷൻ കമ്മിറ്റി

1. Principal(Chairperson)

2. P.T.A President

3. Head Master/Head Mistress of the High School

4. Staff Secretary

5. One representative from among the teachers elected by the Staff Council.

2.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം

ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയുള്ള അപേക്ഷകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി തുക ട്രഷറി അലോട്ട്മെൻറ് ആയി , അതത് സ്കൂൾ പ്രിൻസിപ്പൽമാർക്ക് ലഭ്യമാക്കുന്നു.

3.ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം

ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ളവരിൽനിന്നും ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും സംസ്ഥാനതല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് , പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു.

ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗക്കാരുടെ മാത്രം അവരുടെ ആയതിനുള്ള യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി 25-10-2023 തീയതിക്കകം പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പരിശോധനയ്ക്കായി ലഭിക്കേണ്ടതാണ് അല്ലാത്തപക്ഷം ഓൺലൈനായി ലഭിച്ച അപേക്ഷ നിരസിക്കപ്പെടുന്നതാണ്

വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1.ബിപിഎൽ ആണെന്ന് തെളിയിക്കുന്ന രേഖ

2.ആർട്സ് /സ്പോർട്സ് /IED സർട്ടിഫിക്കറ്റുകൾ

3.ഭിന്നശേഷി വിദ്യാർഥികൾ അംഗീകൃത മെഡിക്കൽ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തന്നെ ഹാജരാക്കണം

കൂടുതൽ വിവരങ്ങൾക്ക്

04872-643927

56 views0 comments

Comments


bottom of page