കേരളത്തിലെ 2024-’25-ലെ നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് കേരളത്തിലെ, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനു വേണ്ടി, എൽ.ബി. എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകൾ
1.ബി. എസ് സി. നഴ്സിംഗ് (നാലാം വർഷം, കോഴ്സ് കഴിഞ്ഞ് കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനു ശേഷം ഒരു വർഷത്തെ ഇന്റേൺഷിപ് )
2.ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (നാല് വർഷം)
3.ബി.എസ്‌സി. പെർഫ്യൂഷൻ ടെക്‌നോളജി (മൂന്ന് വർഷം, ഇന്റൺഷിപ്പ് ഒരു വർഷം) ബി.എസ്‌സി. ഒപ്‌റ്റോമെട്രി (മൂന്ന്, ഒന്ന്)
4.ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി (നാല്, ആറ് മാസം)
5.ബാച്ച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (മൂന്ന്, 10 മാസം)
6.ബാച്ച്‌ലർ ഓഫ് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി (മൂന്ന്, ഒന്ന്)
7.ബാച്ച്‌ലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്‌നോളജി (മൂന്ന്, ഒന്ന്)
8.ബാച്ച്‌ലർ ഓഫ് റേഡിയോ തെറാപ്പി ടെക്‌നോളജി (മൂന്ന്, ഒന്ന്)
9.ബി.എസ്‌സി. ഡയാലിസിസ് ടെക്‌നോളജി (മൂന്ന്, ഒന്ന്)
10.ബാച്ച്‌ലർ ഓസ് ഒക്യുപ്പേഷണൽ തെറാപ്പി (നാല്, ആറ് മാസം)
11.ബി.എസ്‌സി. ന്യൂറോ ടെക്‌നോളജി (മൂന്ന്, ഒന്ന്)
സർക്കാർ കോളേജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകൾ, 50 ശതമാനം സീറ്റുകൾ സർക്കാരിനെ അലോട്ട്മെന്റ് നടത്താൻ വിട്ടു നൽകാൻ സന്നദ്ധത കാട്ടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയാണ് ഈ അലോട്ട്മെന്റ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. പ്രക്രിയയിൽ ഉൾപ്പെടുന്ന ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഗവൺമെന്റ് സീറ്റിലെ 20 ശതമാനം സീറ്റുകൾ, മെറിറ്റ് അടിസ്ഥാനത്തിൽ ആ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള അപേക്ഷകർക്ക് അനുവദിക്കും.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും പാവറട്ടി അക്ഷയ കേന്ദ്രം സന്ദർശിക്കുക.
🔴🟢🔵🟡🔴🟢🔵🟡
അക്ഷയ CSC കേന്ദ്രം
സെന്റ് ജോസഫ് സ്ക്കൂളിന് എതിർവശം
പാവറട്ടി
ph:04872643927
🔴🟢🔵🟡🔴🟢🔵🟡
Opmerkingen