സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകൾ /ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടർ / ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1182 ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ വിഭാഗക്കാരിൽ പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാർ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, പട്ടികവർഗ്ഗ ഗുണഭോക്താക്കളെ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനും ആയി സേവന സന്നദ്ധതയുള്ളവരും, പത്താംക്ലാസ് വിദ്യാഭ്യാസമുള്ളതുമായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യതയും മതിയാകും.
ഹൈലൈറ്റുകൾ
ഓർഗനൈസേഷൻ : സെന്റെർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
തസ്തികകൾ: പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ
ജോലിയുടെ തരം : കേരള സർക്കാർ
ഒഴിവുകളുടെ എണ്ണം: 1182
ശമ്പളം: 13500/- രൂപ + ഡി.എ (പ്രതിമാസം)
റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
ജോലി സ്ഥലം: കേരളത്തിൽ ഉടനീളം
അപേക്ഷിക്കുന്ന രീതി : ഓൺ ലൈൻ
അപേക്ഷ ആരംഭിക്കുന്നത് : 07.02.2022
അവസാന തീയതി : 28.02.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
അപേക്ഷിക്കാനുള്ള ആരംഭ തീയതി : 07 ഫെബ്രുവരി 2022
അപേക്ഷിക്കേണ്ട അവസാന തീയതി : 28 ഫെബ്രുവരി 2022
ഒഴിവുകളുടെ വിശദാംശങ്ങൾ:
പട്ടികവർഗ്ഗ പ്രമോട്ടർ
ഹെൽത്ത് പ്രമോട്ടർ
ഒഴിവുകളുടെഎണ്ണം :
പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ : 1182
പ്രായപരിധി :
പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ : 20 - 35 വയസ്സ്
ശമ്പളം വിശദാംശങ്ങൾ :
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഡി.എ ഉൾപ്പെടെ 13500/- രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്
യോഗ്യത വിശദാംശങ്ങൾ :
പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ
പത്താംക്ലാസ്
പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ്
തിരഞ്ഞെടുക്കൽ പ്രക്രിയ:
പ്രമാണ പരിശോധന
വ്യക്തിഗത അഭിമുഖം
Apply Through Digital Akshaya - Akshaya Services Online
Comments