top of page

വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ആരുമറിയാതെ ചാടാം

വ്യക്തികളുടെ സ്വകാര്യതയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഇനി ആരുമറിയാതെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും എക്‌സിറ്റാകാം. മുഴുവൻ അം​ഗങ്ങൾക്കും കാണാവുന്ന തരത്തിൽ ​ഗ്രൂപ്പിൽ നിന്നും എക്സിറ്റായ ആളുടെ പേരും നമ്പറും ഇനി ചാറ്റ്ബോക്സിൽ പ്രദർശിപ്പിക്കില്ല. മാർക്ക് സക്കർബർ​ഗാണ് പുതിയ ഫീച്ചറുകളെക്കുറിച്ച് ഫെയ്‌സ്‌‌ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.




കുറച്ച് മാസങ്ങളായി അടിമുടി മാറ്റത്തിന്റെ പാതയിലാണ് വാട്സ്ആപ്പ്. പണം കൈമാറാനും തുറന്നാൽ ഒറ്റത്തവണ മാത്രം കാണാനാകുന്ന ചിത്രങ്ങളുമെല്ലാം വാട്സ് ആപ്പിന്റെ ഭാ​ഗമായിട്ട് കുറച്ച് കാലമായി. ഈ ഒറ്റത്തവണ മാത്രം കാണാൻ കഴിയുന്ന ചിത്രം തുറന്ന് കഴി‍ഞ്ഞാൽ സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്തവിധം ഒരു അപ്ഡേറ്റ്‌ കൂടി വാട്സ് ആപ് ലഭ്യമാക്കാൻ ഒരുങ്ങുന്നുണ്ട്. ഉപയോ​ഗിക്കുന്നയാൾ ഓൺലൈനാണെന്ന് ആരെല്ലാം അറിയണമെന്നും ഇനി അവർക്ക് തീരുമാനിക്കാം. വാട്സ്ആപ്പ് പുതിയ ഏഴ് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട് പുറത്ത് വന്നിട്ട് കുറച്ചുദിവസമായി ഇതിൽ മൂന്നെണ്ണത്തെക്കുറിച്ചാണ് സക്കർബർ​ഗ് സ്ഥിരീകരണം തന്നിരിക്കുന്നത്.

അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഒരു ഓപ്ഷൻ കുറച്ച് കാലങ്ങളായി വാട്സ്ആപ്പിലുണ്ട്. എന്നാൽ അയച്ച് ഒരുമണിക്കൂർ കഴിഞ്ഞാൽ പിന്നെ ഇത് നടക്കില്ലായിരുന്നു. അടുത്തിടെ വന്ന അപ്ഡേറ്റിൽ ഈ സമയപരിധി രണ്ട് ദിവസവും 12 മണിക്കൂറുമായി ഉയർത്തിയിരുന്നു. അതായത് ഒരിക്കലയച്ച മെസേജ് 2 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും നമുക്ക് ഡിലീറ്റ് ചെയ്യാം. ​ഗ്രൂപ്പുകളിൽ വ്യക്തികളുടെ ഫോൺനമ്പർ ഹൈഡ്ചെയ്യാനുള്ള സംവിധാനവും വരുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മുഖാമുഖം രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണം പോലെ വാട്സ്ആപ്പും സ്വകാര്യമാകാൻ ഒരുങ്ങുകയാണെന്നാണ് സക്കർബർ​ഗിന്റെ വിശദീകരണം.

316 views0 comments

Comments


bottom of page