top of page
Writer's pictureDigital Akshaya Pavaratty

ഐടിഐ അഡ്മിഷന് അപേക്ഷിക്കാം




തിരുവനന്തപുരം : വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT) പ്രവേശനത്തിന് ജൂൺ 16മുതൽ ജാലകം അഡ്മിഷൻ പോർട്ടലിലൂടെ (https://itiadmissions.kerala.gov.in) ഓൺലൈൻ ആയി അപേക്ഷിക്കാം. ഐടിഐ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂൺ 16 മുതൽ അപേക്ഷിക്കാം. ജൂലൈ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷകർക്ക് കുറഞ്ഞ പ്രായം 01.08.2023 ൽ 14 വയസ്സ് തികഞ്ഞിരിക്കണം. Driver Cum Mechanic (LMV) ട്രേഡിലേക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷകർക്ക് ഉയർന്ന പ്രായ പരിധിയില്ല. എസ്.എസ്.എൽ.സി ജയിച്ചവർക്കും, എസ്.എസ്.എൽ.സി തോറ്റവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന ഏകവത്സര/ ദ്വിവത്സര/ എഞ്ചിനീയറിംഗ്/ നോൺ എഞ്ചിനീയറിംഗ്, NCVT/SCVT ട്രേഡുകളാണ് നിലവിലുള്ളത്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേർഡ് 10 തുല്യതാ പരീക്ഷ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുല്യമായി ഐടിഐ അഡ്മിഷന് പരിഗണിക്കും. സംസ്ഥാനത്തെ ഐ.ടി.ഐ കളിലെ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂൾ തലത്തിൽ നടത്തുന്ന പത്താം ക്ലാസ് സ്‌കൂൾ തല പരീക്ഷ വിജയിച്ച അപേക്ഷകരെയും, നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താം ക്ലാസ് സ്‌കൂൾ തല പരീക്ഷയിൽ പങ്കെടുത്ത അപേക്ഷകരെയും പരിഗണിക്കും. ബധിരർ/ മൂകർ (Deaf & Dumb) ആയ അപേക്ഷകർക്ക് ട്രെയിനിംഗ് ലഭിയ്ക്കുന്നതിന് മറ്റു തരത്തിൽ അയോഗ്യതയില്ലെങ്കിൽ ഇൻഡക്‌സ് മാർക്ക് കണക്കാക്കുന്നതിൽ ഇംഗ്ലീഷിന് പകരമായി തെരഞ്ഞെടുത്ത വിഷയങ്ങളുടെ മാർക്ക് ഇംഗ്ലീഷ് വിഷയത്തിന് തുല്യമായി കണക്കാക്കി ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുന്നതാണ്. National Institute of Open Schooling നൽകുന്ന Secondary/Higher Secondary School Certificate നിബന്ധനകൾക്ക് വിധേയമായി 12.05.2011-ലെ G.O. (Rt)No.1768/2011/G.Edn. പ്രകാരം State Board Examination-ന് തുല്യമാക്കിയിട്ടുണ്ട്. ഈ സർക്കാർ ഉത്തരവിലെ നിബന്ധനകൾ പ്രകാരമുളള സർട്ടിഫിക്കറ്റ് നേടിയവർക്കും ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രൈവറ്റായി എസ്.എസ്.എൽ.സി എഴുതി തോറ്റവർക്ക് ഐ.ടി.ഐ-യിൽ പ്രവേശനത്തിന് അർഹതയില്ല. നോൺ മെട്രിക് ട്രേഡുകളിൽ മെട്രിക്കുലേഷൻ വിജയിച്ചവർക്ക് 20 ഗ്രേസ് മാർക്ക്, മെട്രിക് ട്രേഡുകളിൽ പ്രീഡിഗ്രി/പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ യോഗ്യത ഉള്ളവർക്ക് 20 ഗ്രേസ് മാർക്ക് എന്നിങ്ങനെ അനുവദിക്കും. സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളിൽ ഒന്നാം സ്ഥാനം/രണ്ടാംസ്ഥാനം നേടിയവർക്ക് യഥാക്രമം ഇൻഡക്‌സ് മാർക്ക് കണക്കാക്കുന്നതിനുളള വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ 10% / 5% കൂടി ചേർത്ത് ഇൻഡക്‌സ് മാർക്ക് തയ്യാറാക്കുന്നതാണ്. എൻ.സി.സി-യിൽ പരിശീലനത്തിനുശേഷം എ/ബി/സി സർട്ടിഫിക്കറ്റ് നേടിയവർക്ക് യഥാക്രമം 5/7/10 ഗ്രേസ് മാർക്ക് അനുവദിക്കും. പട്ടിക ജാതി, പട്ടിക വർഗ്ഗം, ഈഴവർ, മുസ്ലിം, പിന്നോക്ക ഹിന്ദുക്കൾ, ലത്തീൻ കത്തോലിക്കർ, മറ്റു പിന്നോക്ക ക്രിസ്ത്യാനികൾ (മത പരിവർത്തനം ചെയ്ത പട്ടിക ജാതി, SIUC നാടാർ), ജവാൻ കാറ്റഗറി, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കകാർക്ക് എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സംവരണം അനുവദിച്ചിട്ടുണ്ട്. ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ പഠിച്ചവർ, അംഗപരിമിതർ, അംഗീകൃത അനാഥാലയത്തിലെ അന്തേവാസികൾ, ഇന്ത്യൻ പ്രസിഡന്റിന്റെ ബാഡ്ജ് ലഭിച്ചിട്ടുള്ള സ്‌കൗട്ടുകൾ/ഗൈഡുകൾ, സ്‌പോർട്‌സിൽ പ്രാവീണ്യം നേടിയിട്ടുള്ളവർ (സ്‌പോർട്‌സ് കൗൺസിൽ നോമിനേറ്റ് ചെയ്യുന്നവർ) തുടങ്ങിയവർക്ക് സംവരണക്രമത്തിനുപരിയായി അനുവദിച്ചിട്ടുള്ള സീറ്റുകളിൽ പ്രവേശനം നേടുവാൻ അവസരമുണ്ട്.മെട്രിക് / നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിനുവേണ്ടി അപേക്ഷകന് മെട്രിക്കുലേഷൻ പരീക്ഷയിൽ (SSLC/തത്തുല്യം) ലഭിച്ച മാർക്കുകളിൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് (ആകെ 300 മാർക്കിന്) ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഇൻഡക്‌സ് മാർക്ക് കണക്കാക്കി മുൻഗണന ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് പരിഗണിക്കും. യോഗ്യത, ട്രേഡുകൾ, സംവരണം, ഇൻഡക്‌സ് മാർക്ക് തയ്യാറാക്കുന്നത്, മറ്റു വിവരങ്ങൾ എന്നിവയിലെ വിശദാംശങ്ങൾക്ക് 2023 വർഷത്തെ ഐടിഐ പ്രവേശന പ്രോസ്‌പെക്ടസ് പരിശോധിക്ക അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സർക്കാർ ഐ.ടി.ഐകളിലെ ഏത് സ്‌കീമിലേക്കും അപേക്ഷിക്കുന്നതിനുളള അപേക്ഷാ ഫീസ് 100/- രൂപയാണ്. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഐടിഐയിൽ എത്തിച്ചേർന്ന് അസൽ പ്രമാണ പരിശോധന (വെരിഫിക്കേഷൻ) ജൂലൈ 18നകം പൂർത്തിയാക്കണം. റാങ്ക് ലിസ്റ്റ് ജൂലൈ 22ന് ജാലകം അഡ്മിഷൻ പോർട്ടലിൽ അതാത് ഐടിഐകളുടെ പേജിലും/ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അഡ്മിഷൻ തീയതി SMS വഴിയും, പത്ര ദൃശ്യമാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട ഐടിഐ പ്രിൻസിപ്പാൾമാർ അറിയിക്കും.

104 views0 comments

Comments


bottom of page