
വോട്ടർപ്പട്ടികയിൽ പുതിയതായി പേര് ചേർക്കൽ , തെറ്റ് തിരുത്തൽ, ബൂത്ത് മാറൽ എന്നിവയ്ക്കായി online ആയി അപേക്ഷിക്കാവുന്നതാണ്. 17 വയസ് കഴിഞ്ഞവർക്കും എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. ഇലക്ഷൻ ID card print ചെയ്ത് വരാൻ സമയം എടുക്കുന്നതിനാൽ വൈകിയാണ് ലഭ്യമാവുകയുള്ളൂ. വരുന്ന മുറയ്ക്ക് പോസ്റ്റ്മാൻ വഴി അയച്ചു തരുന്നതാണ്. അപേക്ഷിക്കുമ്പോൾ ലഭ്യമാകുന്ന റഫറൻസ് നമ്പർ വച്ച് കക്ഷികൾക്ക് E EPIC download ചെയ്ത് എടുക്കാനുള്ള സൗകര്യം നിലവിലുണ്ട്. വിവരങ്ങളിലെ തെറ്റ് തിരുത്താൻ 8 ാം നമ്പർ ഫോമിൽ അപേക്ഷിക്കുമ്പോൾ ഫോൺ നമ്പർ കൂടി update ചെയ്യാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമെ E EPIC download ചെയ്യാൻ കഴിയുകയുള്ളൂ. ഇപ്രകാരം update ചെയ്യുന്ന ഫോൺ നമ്പർ വേറെ ആരുടെയും അപേക്ഷ പ്രകാരം ഉപയോഗിച്ചത് ആകാൻ പാടില്ല. അപ്രകാരം വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ഉപയോ ഗിച്ച അപേക്ഷയിൽ കൊടുത്ത ഫോൺ നമ്പർ മറ്റൊരാളുടെ അപേക്ഷയിൽ ഉപയോഗിച്ചാൽ രണ്ടാമത്തെ അപേക്ഷകന് E EPIC download ചെയ്യാൻ കഴിയില്ല. അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിച്ച് വച്ചാൽ (ID CARD കിട്ടുന്നതു വരെ) പിന്നീടുള്ള പരിശോധനയ്ക്ക് അത് എളുപ്പം ആയിരിക്കും.
Commentaires