മൂന്നാം അലോട്ട്മെൻറ് പ്രകാരം ആദ്യമായി അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ നിർബന്ധിത ഫീസ് അടച്ച്, അഡ്മിറ്റ് കാർഡ് കാർഡ് പ്രിൻറ് എടുത്ത്, ആവശ്യമായ രേഖകൾ സഹിതം 2023 ജൂലൈ 20 വൈകുന്നേരം 3 മണിക്കുള്ളിൽ സ്ഥിര പ്രവേശനം നേടണം.നിർബന്ധിത ഫീസ് അടച്ച് പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്ക് നിലവിൽ ലഭിച്ച അലോട്ട്മെൻറ് നഷ്ട്ടപ്പെടുകയും തുടർന്നുള്ള അലോട്ട്മെൻറ് പ്രക്രിയയിൽ നിന്ന് പുറത്ത് പോവുകയും ചെയ്യും
👉 ഒന്ന്,രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെൻറ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ മൂന്നാമത്തെ അലോട്ട്മെൻറ് പ്രകാരം അലോട്ട്മെൻറ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്
👉 ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് സ്ഥിരപ്രവേശനം നേടാവുന്നതാണ്.
ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർക്ക് ഹയർ ഓപ്ഷൻ കാൻസൽ ചെയ്യുന്നതിനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാണ്.
ആവശ്യമില്ലാത്ത ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നതിനുള്ള സൗകര്യം 20-07-2023 വൈകുന്നേരം 3 മണി വരെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും.
ഹയർ ഓപ്ഷൻ നിലനിർത്തുന്ന വിദ്യാർത്ഥികൾക്ക് അടുത്ത
അലോട്ട്മെൻ്റിൽ
പുതിയ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും
പുതിയ ഓപ്ഷനിൽ പ്രവേശനം നേടേണ്ടതാണ്.
നിർബന്ധിത ഫീസ്
〰️〰️〰️〰️〰️
1.SC/ST/ OEC/OBC communities eligible for educational concessions as is given to OEC വിദ്യാര്‍ത്ഥികള്‍ക്ക് : 125/- രൂപ
2.മറ്റുള്ളവര്‍ : 510/- രൂപ
(അക്ഷയ കേന്ദ്രത്തിൽ നിശ്ചിത സേവന നിരക്ക് ബാധകമായിരിക്കും)
👉 മാൻഡേറ്ററി ഫീസ് അടക്കാൻ വരുന്ന വിദ്യാർഥികൾ ക്യാപ്പ് ഐഡി, സെക്യൂരിറ്റി നമ്പർ (പാസ്സ്‌വേർഡ്) എന്നിവയുമായി വരിക...
👉 കമ്മ്യൂണിറ്റി ക്വാട്ട, PWD ക്വാട്ട റാങ്ക് ലിസ്റ്റുകൾ 13-07-2023 ന് 12 മണിക്കും, സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റുകൾ 13-07-2023 ന് 1 മണിക്കും കോളേജുകളിൽ പ്രസിദ്ധീകരിക്കും.
പ്രവേശനം ജൂലൈ 13 മുതൽ 20 വരെ നടക്കും
Comments