ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
- Digital Akshaya Pavaratty
- Aug 25, 2023
- 1 min read

2023-24 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ സമർപ്പണവും ആഗസ്റ്റ് 25 മുതൽ ആഗസ്റ്റ് 30, അഞ്ചു മണി വരെ ഓൺലൈൻ ആയി നൽകാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും അടുത്ത ഘട്ട അലോട്ട്‌മെന്റിലേക്കു ഓപ്ഷനുകൾ നൽകാം. മുൻ അലോട്ട്‌മെന്റുകൾക്കു നൽകിയ ഓപ്ഷനുകൾ ഇപ്പോൾ നിലനിൽക്കില്ല. അടുത്തഘട്ട അല്ലോട്ട്മെന്റിന് പുതിയതായി ഓപ്ഷൻ നൽകണം.
Comments