10 വർഷമായ ആധാര്‍ പുതുക്കാത്തവർക്ക് ഇപ്പോൾ അവസരം
- Digital Akshaya Pavaratty
- Dec 28, 2023
- 1 min read
10 വർഷം പൂർത്തിയായ മുഴുവൻ ആധാർ കാർഡ് ഉടമകൾ ആധാർ പുതുക്കൽ (ഡോക്മെൻ്റ് അപ്ഡേഷൻ) നടത്തേണ്ടതാണ്. ഇത് നിങ്ങളുടെ റേഷൻ, ബാങ്ക് അക്കൗണ്ട്, കിസാൻ ആനുകൂല്യങ്ങൾ, സാമൂഹിക സുരക്ഷ പെൻഷൻ, മറ്റു സർക്കാർ ആനുകൂല്യങ്ങൾ, ഇൻകം ടാക്സ് സമർപ്പണം തുടങ്ങിയ സേവനങ്ങൾ തടസ്സം നേരിടാതെ ലഭിക്കുന്നതിന് സഹായിക്കും
👉 ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ (പെർമെനന്റ് ആധാർ സേവാകേന്ദ്രം) നേരിട്ടെത്തി ആധാര്‍ പുതുക്കി ആധാറിന്റെ വാലിഡിറ്റി ഉറപ്പാക്കണം.
⭕️ പേര് തെളിയിക്കുന്നതിനായി ആവശ്യമായ രേഖകൾ
👉 ഇലക്ഷന്‍ ഐ.ഡി (കളർ), റേഷന്‍ കാര്‍ഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വീസ് / പെന്‍ഷന്‍ ഫോട്ടോ ഐ.ഡി. കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി. കാര്‍ഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഉപയോഗിക്കാം.
⭕️ മേല്‍വിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ
👉 പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐ.ഡി (കളർ), റേഷന്‍ കാര്‍ഡ്, കിസാന്‍ ഫോട്ടോ പാസ്ബുക്ക്, ഭിന്നശേഷി ഐ.ഡി. കാര്‍ഡ്, സര്‍വീസസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് (ഫോട്ടോ ഉള്ളത്), ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷന്‍/ വാട്ടര്‍/ ടെലഫോണ്‍/കെട്ടിട നികുതി ബില്ലുകള്‍ എന്നീ രേഖകള്‍ ഉപയോഗിക്കാം. (രേഖകളിൽ കൃത്യമായ പേര്, വിലാസം, പോസ്റ്റ് ,പിൻ കോഡ് എന്നിവ ഉണ്ടായിരിക്കണം)
📍 ആധാർ കാർഡിൽ മൊബൈൽ നമ്പർ ചേർക്കാത്തവരും നമ്പർ മാറിയവരും നിർബന്ധമായും ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക. (വിദേശത്തുള്ളവർ നാട്ടിലെത്തുമ്പോൾ നിങ്ങളുടെ ആധാർ കാർഡിൽ ഇന്ത്യൻ നമ്പർ അപ്ഡേറ്റ് ചെയ്യുക)
📍 കുട്ടികൾ 5, 15 വയസ്സിൽ നിർബന്ധമായും ആധാർ ബയോമെട്രിക് അപ്ഡേഷൻ (ഫോട്ടോ, വിരലടയാളം, കൃഷ്ണമണി) നടത്തേണ്ടതാണ്.
ആധാർ കേന്ദ്രത്തിൽ ലഭിക്കുന്ന സേവനങ്ങൾ
▪️പുതിയ ആധാർ
▪️കുട്ടികളുടെ ആധാർ
▪️വിലാസം മാറ്റൽ
▪️ഫോട്ടോ മാറ്റൽ
▪️ജനന തിയ്യതി ചേർക്കൽ
▪️തെറ്റ് തിരുത്തൽ
▪️മൊബൈൽ നമ്പർ ചേർക്കൽ
▪️ഇമെയിൽ വിലാസം ചേർക്കൽ
▪️നഷ്ടപ്പെട്ട ആധാർ എടുക്കൽ
▪️ആധാർ പിവിസി കാർഡിലേക്ക് മാറ്റൽ
അക്ഷയ കേന്ദ്രം
(കേരള സർക്കാർ സംരംഭം)
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927
Commentaires