💎അഞ്ചു സെന്റില്‍ കുറയാത്ത ഭൂമിയുള്ള കര്‍ഷകനാണോ നിങ്ങള്‍? എങ്കില്‍ നിലവിലെ സ്ഥിതിയില്‍ 5000 രൂപ വരെ പെന്‍ഷന്‍ വാങ്ങാം.
💎സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച കര്‍ഷക ക്ഷേമനിധിയില്‍ ഒട്ടേറെ ആനുകൂല്യങ്ങളാണു കര്‍ഷകര്‍ക്കായി നല്‍കുന്നത്. മറ്റു ക്ഷേമനിധികളിലെല്ലാം 2000 രൂപ വരെയാണു പെന്‍ഷനെങ്കില്‍ അയ്യായിരം രൂപ വരെ പെന്‍ഷന്‍ വാങ്ങാമെന്നതാണ് ഇതിന്റെ മേന്മ.
💎കേരളത്തിലെ 20 ലക്ഷത്തോളം കര്‍ഷകരെ ലക്ഷ്യമിട്ടാണു പുതിയ ക്ഷേമനിധി ആരംഭിച്ചിട്ടുള്ളത്.
5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമിയുള്ള, 3 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗമായിരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തവരുമായ ഏതൊരാള്‍ക്കും ക്ഷേമനിധിയില്‍ ചേരാം.
💎അംഗമാകുന്ന ഓരോ കര്‍ഷകനും പ്രതിമാസം 100 രൂപ കുറഞ്ഞത് ക്ഷേമനിധിയിലേക്ക് അംശദായമായി അടയ്ക്കണം. 18 വയസ്സ് 55 വയസ്സുവരെയുള്ള ഏതൊരു കര്‍ഷകനും ഇതില്‍ അംഗമാകാം.
ക്ഷേമനിധിയില്‍ കുറഞ്ഞത് 5 വര്‍ഷം അംശദായം അടച്ചാല്‍ പ്രതിമാസം 5000 രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം. 60 പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും.
💎അംഗമായ ആള്‍ കുടിശിക ഇല്ലാതെ അംശദായം അടച്ചുവരികെ മരിച്ചാല്‍ കുടുംബപെന്‍ഷന് അര്‍ഹതയുണ്ട്. പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കെ മരിച്ചാലും കുടുംബപെന്‍ഷല്‍ ലഭിക്കും. കൂടാതെ അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം എന്നിവ ലഭ്യമാകും.
▫️▫️▫️▫️▫️▫️▫️▫️
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പാവറട്ടി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
🍀🍀🍀🍀🍀🍀🍀🍀
സ്വന്തം വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കുവാൻ ഡിജിറ്റൽ അക്ഷയ സന്ദർശിക്കാവുന്നതാണ് 👇
☘️☘️☘️☘️☘️☘️☘️☘️
പാവറട്ടി അക്ഷയ കേന്ദ്രത്തിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ ക്ലിക്ക് ചെയ്യു👇
Comments